Wednesday, October 1, 2014

നവാവരണ കൃതി: നവമാവരണം





ഒന്‍പതാമത്തെ ആവരണകൃതിയായി മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ചിട്ടുള്ളത് ആഹിരി രാഗത്തില്‍ രൂപക താളത്തിലുള്ള ശ്രീ കമലാംബാ ജയതി അംബാ എന്ന കൃതിയാണ്.ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.

ശ്രീ കമലാമ്ബാ ജയതി - രാഗം ആഹിരി - താളം രൂപകമ്
(നവമാവരണ കീര്തനമ്)

പല്ലവി
ശ്രീ കമലാമ്ബാ ജയതി അമ്ബാ
ശ്രീ കമലാമ്ബാ ജയതി ജഗദമ്ബാ
ശ്രീ കമലാമ്ബാ ജയതി
ശൃങ്ഗാര രസ കദമ്ബാ മദമ്ബാ
ശ്രീ കമലാമ്ബാ ജയതി
ചിദ്ബിമ്ബ പ്രതി-ബിമ്ബേന്ദു ബിമ്ബാ
ശ്രീ കമലാമ്ബാ ജയതി
(മധ്യമ കാല സാഹിത്യമ്)
ശ്രീ പുര ബിന്ദു മധ്യസ്ഥ ചിന്താമണി മന്ദിരസ്ഥ -
ശിവാകാര മഞ്ച സ്ഥിത ശിവ കാമേശാങ്കസ്ഥാ

അനുപല്ലവി
സൂകരാനനാദ്യര്ചിത മഹാ ത്രിപുര സുന്ദരീം
രാജ രാജേശ്വരീം ശ്രീ-കര സര്വാനന്ദ-മയ -
ചക്ര വാസിനീം സുവാസിനീം ചിന്തയേऽഹമ്
(മധ്യമ കാല സാഹിത്യമ്)
ദിവാകര ശീത കിരണ പാവകാദി വികാസ-കരയാ
ഭീ-കര താപ-ത്രയാദി ഭേദന ധുരീണ-തരയാ
പാക രിപു പ്രമുഖാദി പ്രാര്ഥിത സു-കളേബരയാ
പ്രാകട്യ പരാ-പരയാ പാലിതോ-ദയാ-കരയാ

ചരണമ്
ശ്രീ മാത്രേ നമസ്തേ ചിന്മാത്രേ
സേവിത രമാ ഹരീശ വിധാത്രേ
വാമാദി ശക്തി പൂജിത പര ദേവതായാഃ സകലം ജാതമ്
കാമാദി ദ്വാദശഭിരുപാസിത -
കാദി ഹാദി സാദി മന്ത്ര രൂപിണ്യാഃ
പ്രേമാസ്പദ ശിവ ഗുരു ഗുഹ ജനന്യാം -
പ്രീതി യുക്ത മച്ചിത്തം വിലയതു
(മധ്യമ കാല സാഹിത്യമ്)
ബ്രഹ്മ-മയ പ്രകാശിനീ നാമ രൂപ വിമര്ശിനീ
കാമ കലാ പ്രദര്ശിനീ സാമരസ്യ നിദര്ശിനീ

No comments:

Post a Comment