നവാവരണ കൃതികളുടെ ഒടുവില്‍ മംഗള കൃതിയായി പാടുന്നത് ശ്രീ രാഗത്തിലുള്ള ശ്രീ കമലാംബികെ ശിവേ എന്ന കീര്‍ത്തനമാണ്. ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത് ഖണ്ഡ ഏക താളത്തിലാണ്. ലളിതാമഹാത്രിപുരസുന്ദരിയായ ശ്രീ കമലാംബികയുടെ ഒന്‍പതു ആവരണ കൃതികള്‍ ആലപിക്കുന്നത് ശ്രീചക്രപൂജയ്ക്ക് സമമായി കരുതപ്പെടുന്നു. ഒടുവിലായി ഈ മംഗള കൃതിയും ആലപ്പിക്കുന്നു. ലളിതാസഹസ്രനമത്തിലെ നാമങ്ങളും ഈ കൃതിയില്‍ കാണാം. സര്‍വപ്രപഞ്ചത്തിനും ആധാരമായാ ശിവസഹിതയായ ശ്രീ മഹാ ത്രിപുരസുന്ദരി എല്ലാവരെയും സംരക്ഷിക്കട്ടെ.
ശ്രീ കമലാമ്ബികേ ശിവേ - രാഗം ശ്രീ - താളം ഖണ്ഡ ഏകമ്
(നവാവരണ മങ്ഗള കീര്തനമ്)
പല്ലവി
ശ്രീ കമലാമ്ബികേ ശിവേ പാഹി മാം ലലിതേ
ശ്രീ-പതി വിനുതേ സിതാസിതേ ശിവ സഹിതേ
സമഷ്ടി ചരണമ്
രാകാ ചന്ദ്ര മുഖീ രക്ഷിത കോല മുഖീ
രമാ വാണീ സഖീ രാജ യോഗ സുഖീ
(മധ്യമ കാല സാഹിത്യമ്)
ശാകമ്ഭരി ശാതോദരി ചന്ദ്ര കലാ ധരി
ശങ്കരി ശങ്കര ഗുരു ഗുഹ ഭക്ത വശങ്കരി
ഏകാക്ഷരി ഭുവനേശ്വരി ഈശ പ്രിയ-കരി
ശ്രീ-കരി സുഖ-കരി ശ്രീ മഹാ ത്രിപുര സുന്ദരി
No comments:
Post a Comment