ശ്രുതിയും ശരീരശാസ്ത്രവും.....
ശരീരത്തിൽ മേഢ്രത്തിനു മുകളിൽ നാഭിയ്കു താഴെയുള്ളു കേന്ദ്രത്തിൽ നിന്ന് എഴുപത്തീരായിരം നാഡികൾ ഉത്ഭവിക്കുന്നു. ഈ നാഡികളിൽ എഴുപത്തിരണ്ടെണ്ണം പ്രധാനങ്ങളാണ്. ഇവയിൽ പ്രാണവാഹിനികളായ പത്തു നാഡികൾ പ്രധാനമാണ്. ഹൃദയത്തിൽ നിന്നും എല്ലായിടത്തേക്കും വ്യാപിക്കുന്ന ഹിത എന്ന പ്രസിദ്ധമായ നാഡി ഹൃദയത്തിൽ പ്രതിഷ്ഠിതമാണ്. ഹൃദയദേശത്തിൽ നിന്ന് മേല്പോട്ടു ഗമിക്കുന്നതായ ഈ നാഡിയെ സഞ്ചരണി എന്നും പറയുന്നു. പലവഴിക്കും വിഭക്തമായിരിക്കുന്ന കേശങ്ങളെപോലെയാണ് ഹിതാഖ്യമായ നാഡികൾ ഹൃദയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നത്. ഹൃദയത്തിൽ നിന്നും നൂറ്റിയൊന്ന് പ്രധാന നാഡികൾ പുറപ്പെടുന്നു. അവയിലോരൊന്നും നൂറു നൂറു ശാഖാനാഡികളായി പിരിയുന്നു. ഓരോ ശാഖാനാഡിക്കും എഴുപത്തീരായിരം പ്രതിശാഖാനാഡികൾ വീതമുണ്ട്. ഇങ്ങിനെ പ്രധാന നാഡികളും ശാഖാ നാഡികളും പ്രതിശാഖാ നാഡികളും ഉള്പ്പടെ ആകെ എഴുപത്തിരണ്ടുകോടി എഴുപത്തിരണ്ടുലക്ഷത്തി പതിനായിരത്തി ഇരുനൂറ്റിയൊന്നു നാഡികൾ ഒരു ദേഹത്തിലുണ്ട്.

ഇതു വായിച്ച്
എഴുതിയിരിക്കുന്നത് ഏതെങ്കിലും ആയുർവേദഗ്രന്ഥത്തിൽ നിന്നാണ് എന്ന്
വിചാരിച്ചാൽ തെറ്റി.. ഇത് ബൃഹദാരണ്യകോപനിഷത്തും പ്രശ്നോപനിഷത്തുമാണ്.
ഉപനിഷത്തുക്കളിൽ ഓരോ നാഡികളുടേയും സ്ഥാനവും പേരും വരെ വളരെ വ്യക്തമായി
പ്രതിപാദിച്ചിട്ടുണ്ട്. പക്ഷെ ഈ ഗ്രന്ഥങ്ങളെ വേദാന്തമെന്നതിലുപരി ഒരു
വ്യക്തിയും കാണാറില്ല എന്നതാണ് സത്യം. ശ്രുതിയെന്ന് നാം പറയുന്ന ഉപനിഷത്
ഗ്രന്ഥത്തിൽ പോലും ഇത്ര വിശദമായി ശരീരശാസ്ത്രത്തെ പറഞ്ഞിരിക്കുന്നു എങ്കിൽ,
ആ ആചാര്യന്മാരെങ്ങിനെയാണ് യാതൊരു മെഷീനറിയുമില്ലാതെ ഇതിനെ
മനസ്സിലാക്കിയത് എന്നെങ്കിലും ഇന്നത്തെ വിദ്യാര്ഥികൾ ചിന്തിച്ചിരുന്നു
എങ്കിൽ.. ഉപനിഷത് പ്രഭാഷണം നടത്തുന്ന ആചാര്യന്മാർ കഥകളെ പറയുന്നതിലുപരി ഈ
വിഷയങ്ങളെ കൂടി പ്രഭാഷണങ്ങളിൽ ഉള്പ്പെടുത്താൻ ശ്രമിച്ചാൽ ഒരു പക്ഷെ
നമ്മുടെ ഭാരതീയവിജ്ഞാനമെന്തെന്നെങ്കിലും ഇന്നത്തെ വിദ്യാര്ഥികള്ക്ക്
മനസ്സിലാക്കാൻ സഹായമായേക്കും. ഹരി ഓം.